കടുത്ത പനിയും ദേഹം വേദനയും വന്നാല്‍ ഇംഗ്ലീഷ് മരുന്ന് കഴിക്കാന്‍ വരട്ടെ. അതിനു മുന്‍പ് ഈ കിരിയത്ത് കഷായം ഒന്നു പരീക്ഷിച്ചു നോക്കൂ. എത്ര കലശലായ പനിയാണെങ്കിലും രാത്രിയില്‍ ഈ കഷായം കുടിച്ചു കിടന്നാല്‍ മിക്കവാറും രാവിലെ അസുഖം ഭേദമായി എഴുന്നേല്‍ക്കാന്‍ കഴിയും. രണ്ടു നേരം കൂടി................
വീട്ടുമുറ്റത്തും തൊടിയിലും സാധാരണയായി കണ്ടുവരുന്ന സസ്യമാണ് തഴുതാമ. പുനര്‍നവ എന്ന പേരിലും ഈ സസ്യത്തെ അറിയപ്പെടാറുണ്ട്. തഴുതാമയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.
കേരളത്തില്‍ സജീവമായി കൃഷി ചെയ്യുന്ന ഒരു നാണ്യ വിളയാണ് ജാതി. നാണ്യവിളയെന്നതിനുപരി ജാതിക്കക്ക് ചില ഔഷധ ഗുണങ്ങളുമുണ്ട്. ദഹന സംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ ഒറ്റമൂലിയാണ് ജാതിക്കയും ജാതിപത്രിയും.
നാട്ടിലെ പറമ്പുകളിലും വഴിയോരത്തും സുലഭമായി കാണപ്പെടുന്ന ചെടിയാണ് തൊട്ടാവാടി. എന്നാല്‍ ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.നാട്ടിന്‍ പ്രദേശങ്ങളില്‍ വിഷചികിത്സക്കായി ഏറ്റവുമധികം ഉപയോഗിക്കുന്നത് തൊട്ടാവാടിയെയാണ്.
കേരളത്തിലെ മിക്ക വീടുകളിലും മുരിങ്ങ ഒരു സജീവ സാന്നിധ്യമാണ്. മുരിങ്ങാക്കോലിനായിട്ടാണ് പലരും ഈ മരത്തെ നട്ടുവളര്‍ത്തുന്നത്. എന്നാല്‍ മുരിങ്ങയുടെ വേര് മുതല്‍ ഇല വരെ നമുക്ക് ഉപയോഗിക്കാമെന്നതാണ് സത്യം.
സാധാരണ പനിയാണെന്നു അനുഭവത്തിലൂടെയോ അല്ലെങ്കില്‍ പരിശോധനയിലൂടെയോ ഉറപ്പായാല്‍ അതില്‍ നിന്ന് ആന്റിബയോട്ടിക്സ് കഴിക്കുന്നതിനേക്കാള്‍ പെട്ടെന്ന് പുറത്തു കടക്കുന്നതിന് സഹായിക്കുന്നതാണ് കിരിയാത്തു കഷായം.
Indian Sarsaparilla. ഒരു ഔഷധസസ്യം--ഇതിന്റെ വേരു നന്നായി കഴുകി ചതച്ചു നാല് ഗ്ലാസ് വെള്ളത്തില്‍ വെള്ളത്തില്‍ തിളപിച്ച്ചു രണ്ടു ഗ്ലാസ് വെള്ളമാക്കുക . അതില്‍ പഞ്ച സാര ചേര്‍ത്തു വെച്ചാല്‍ സര്‍ബത്ത് ആയി ഉപയോഗിക്കാം. നല്ലൊരു മണം ആണ് . ഇപ്പോള്‍ ഇതിന്‍റെ സര്‍ബത്ത് വാങ്ങാനും കിട്ടും . വേര് അങ്ങാടിമരുന്ന് കടയില്‍ കിട്ടും . രക്തശുദ്ധിക്ക് വളരെ നല്ലതാണ്
അന്തരീക്ഷത്തിൽ ജലാംശം തങ്ങിനിൽക്കുന്ന പ്രദേശമായ കേരളത്തിൽ കാറ്റ് കയറാത്ത വസ്ത്രം ധരിക്കുന്നവരും ഇറുകിയ ജീൻസ് ഉൾപ്പടെയുള്ള വസ്ത്രം ധരിക്കുന്നവരും നിരന്തരം നേരിടുന്ന ശല്യമാണ് ചൊറിച്ചിൽ. ഇതിന് അത്യുഗ്രൻ പരിഹാരമാണ് ഓറഞ്ചിന്റെ തൊലി.
ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യ ചേരുവയായിരുന്നു നെല്ലിക്ക. ഇന്നും പുനര്‍ജീവന ഔഷധങ്ങളില്‍ പ്രഥമസ്ഥാനം ച്യവനപ്രാശത്തിനു തന്നെ.
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞത് ‘മൂത്രമൊഴിച്ചുണ്ണണം, മോരൊഴിക്കാതുണ്ണരുത്’ എന്നാണ്. ഊണിന് മുന്‍പ് മൂത്രമൊഴിക്കണം, മോരില്ലാതെ ഉണ്ണരുത് എന്നാണ് വ്യംഗ്യം.
ഒറ്റത്തണ്ടായി ആഗ്രഭാഗത്ത് കൂട്ടമായി ഇലകളോടുകാണുന്ന മുക്കുറ്റിയ്ക്ക് ഒരു ചെറുതെങ്ങിന്റെ ആകൃതിയാണ്. കേരളീയര്‍ക്ക് മുക്കുറ്റി സിദ്ധൌഷധമെന്നതിലുപരി സംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ്.
ജലലഭ്യതയുണ്ടെങ്കില്‍ അനായാസേന വളര്‍ത്തിയെടുക്കാവുന്ന സസ്യമാണ് ബ്രഹ്മി. ഓര്‍മശക്തി കൂട്ടുന്നതിനും, ശ്രദ്ധ കേന്ദ്രീകരിക്കാനും വേദനാസംഹാരി, പനി സംഹാരി, ശമനൗഷധം എന്നിങ്ങനെയും അപസ്മാരത്തിനുള്ള ഔഷധമായും ആയുര്‍വേദത്തില്‍ ഇത് ഉപയോഗിച്ചുവരുന്നു.
മനുഷ്യരാശിക്ക് ഏറ്റവും അനുഗ്രഹീതമായിട്ടുള്ള പെനിസിലിന്‍ സമ്മാനിച്ച, കുമിള്‍ വംശത്തില്‍ പെട്ട ഒരു സസ്യമാണ് കൂണ്‍. അല്‍പം താല്‍പ്പര്യമുള്ള ആര്‍ക്കും സ്വന്തമായി കൂണ്‍ കൃഷി വലിയ ബുദ്ധിമുട്ടില്ലാതെ നടത്താം.