നടന് രജനികാന്ത് ആശുപത്രി വിട്ടു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ തടസം പരിഹരിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീട്ടില്‍ തിരിച്ചെത്തിയെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു. തന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഞായറാഴ്ച ആശുപത്രിയിലെത്തി രജനികാന്തിനെ കണ്ടിരുന്നു. ആരോഗ്യമന്ത്രിക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്.
രജനികാന്തിന്റെ ആരോഗ്യത്തിന് വേണ്ടി ആരാധകര്‍ നടത്തുന്ന പ്രാര്‍ത്ഥനകളും വഴിപാടുകളും തുടരുകയാണ്. വേഗത്തില്‍ സുഖംപ്രാപിക്കാനും, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം അണ്ണാത്തെയുടെ വിജയത്തിനായും മധുര തിരുപ്പറന്കുണ്ട്രം ക്ഷേത്രത്തില്‍ ആരാധകര്‍ പ്രാര്‍ത്ഥന നടത്തി. 108 തേങ്ങകള്‍ ഉടച്ച്, മണ് ചോറ് (തറയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന) കഴിച്ചുകൊണ്ടുമുള്ള പ്രത്യേക പ്രാര്‍ത്ഥനയാണ് ആരാധകര്‍ നടത്തിയത്.