ബജറ്റില്‍ നികുതി കുറയ്ക്കുമെന്നു പ്രതീക്ഷ; ഓഹരി വിപണിയില്‍ കുതിപ്പ്

Glint staff
Thu, 01-02-2018 12:24:15 PM ;

 stock-market

ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ കുതിപ്പ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 11,075.30 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് 36,136 ലാണ് വ്യാപാരം നടക്കുന്നത്. മോഡി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് വിപണിയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്.

 

ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ടവയും, രാസവളത്തിന്റെയും ഓഹരികളാണ്  മുന്നില്‍ നില്‍ക്കുന്നത്.

 

 

Tags: