ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

Glint Desk
Mon, 13-11-2023 02:25:06 PM ;

GAZA, US ലോകത്തിൻറെ ഏതു കോണിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായാലും അതിൽ അമേരിക്ക ഇടപെടുന്നത് കാണാം. മനുഷ്യാവകാശ സംരക്ഷണത്തിന്റെ സമവാക്യം അതിലൂടെ അമേരിക്ക സൃഷ്ടിക്കുകയും ചെയ്തു. ഈ സമവാക്യവും അതിനെ അടിസ്ഥാനപ്പെടുത്തിക്കുള്ള അളവുകോലുമാണ്  ഇന്ത്യയിലെ പുരോഗമനവാദികളും പ്രത്യേകിച്ച് കേരളത്തിലെ ബുദ്ധിജീവികൾ ഉൾപ്പെടെയുള്ളവർ പിൻപറ്റുന്നത് ; മാധ്യമങ്ങളും.ഒരു വർഷത്തിലേറെയായി ഉക്രൈനിൽ നടക്കുന്ന യുദ്ധത്തിലേക്കും ഇപ്പോൾ ഗാസയിൽ നടക്കുന്ന മനുഷ്യ കുരുതിയിലേക്കും നോക്കിയാൽ തെളിയുന്നത് അമേരിക്കയുടെ യഥാർത്ഥ മുഖമാണ്. താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും  അമേരിക്ക.പരോക്ഷമായി അമേരിക്ക തന്നെയാണ് ഈ യുദ്ധങ്ങൾ നയിക്കുന്നത്. എന്നിട്ട്, ഇപ്പോഴും അമേരിക്കയുടെ   മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത. ഇസ്രയേലിലേക്കുള്ള രണ്ടാം സന്ദർശനം കഴിഞ്ഞ് ഇന്ത്യയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ളിങ്കൻ്റെ പ്രസ്താവനയും മനുഷ്യാവകാശത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒക്കെയായിരുന്നു. ഇത്ര സുതാര്യമായ ഈ ലോകത്ത് എത്ര വിദഗ്ധമായിട്ടാണ് അമേരിക്കയ്ക്ക് തങ്ങളുടെ മുഖം മറച്ചുവെച്ച് മിനിക്കി സൂക്ഷിക്കാൻ കഴിയുന്നത് എന്നുള്ളത് പഠനവിധേയമാക്കാവുന്ന സാമൂഹ്യ പ്രതിഭാസമാണ്.

Tags: 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
13 + 5 =
Solve this simple math problem and enter the result. E.g. for 1+3, enter 4.