Columns Now - the Political Blogs

Supreme Court ban on national highways liquor

പ്രതീക്ഷിക്കപ്പെട്ടതു പോലെ ലഹരിയുള്ള എല്‍ ഡി എഫിന്റെ മദ്യ നയം വന്നു. അതില്‍ പ്രതിഷേധിച്ച് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ്. പക്ഷേ സമരം തുടങ്ങുന്നതിനു മുന്‍പു തന്നെ ഷിബു ബേബിജോണ്‍ എല്‍ ഡി എഫ് മദ്യ നയത്തെ സ്വാഗതം ചെയ്തതോടെ  തുടങ്ങാനിരിക്കുന്ന സമരത്തിന്റെ ലഹരി ഏതാണ്ട് ചോര്‍ന്നു പോയിരിക്കുന്നു

km mani and pj kurien

ഉപരാഷ്ട്രപതി സ്ഥാനമോഹവുമായി കേരളത്തിൽ നിന്ന് രണ്ടു പേർ. കേരളാ കോൺഗ്രസ്സ് നേതാവ് കെ.എം.മാണിയും രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് നേതാവുമായ  പ്രൊഫ. പി.ജെ കുര്യനുമാണ് ഈ വിഷയത്തില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയുന്നത്.

arvind kejriwal

തുടക്കത്തിൽ ഏതു കാര്യത്തിനും ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്ന പാർട്ടിക്ക് പിന്നെ പിന്നെ അതിനുള്ള സമയം ഇല്ലാതെ ആയി. അത് മന:പൂർവം ആയിരുന്നു എന്ന് ജനങ്ങൾ ഇന്ന്  തിരിച്ചറിയുന്നു.

pinarayi vijayan

സെന്‍കുമാറിനെ പോലെ അവസാനം വരെ നിയമപോരാട്ടം നടത്താന്‍, അദ്ദേഹം തന്നെ ചൂണ്ടിക്കാണിച്ച പോലെ, ജീവിതപ്രാരാബ്ധങ്ങളില്‍ കഴിയുന്ന മറ്റെല്ലാ ഉദ്യോഗസ്ഥര്‍ക്കും സാധിക്കണമെന്നില്ല. അതുകൊണ്ട് അവരെക്കൂടി ബഹുമാനിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വം.

mm mani

പരിപാവനമായ കുരിശ്ശിനെ കയ്യേറ്റത്തിനും കൊള്ളയ്ക്കും കവചമാക്കുന്നതുപോലെയാണ് നൈർമ്മല്യത്തിന്റെയും ഹൃദ്യതയുടെയും പര്യായമായ നാടൻ എന്ന പദമുപയോഗിച്ച് മണിയുടെ മനസ്സിൽ നിന്നു പുറത്തു ചാടിയ വൈകൃതത്തിന് കവചം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

തങ്ങൾക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അവകാശമാണെന്ന് യു.പി ഭരണകൂടം ധരിക്കുന്നതും പ്രവർത്തിക്കുന്നതും എത്ര തന്നെ ന്യായീകരണമുണ്ടെങ്കിലും ഒരു ജനായത്ത സംവിധാനത്തിൽ പൊറുക്കാവുന്നതല്ല.

shashi tharoor

ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ മഥിക്കുന്ന വലിയ ചോദ്യമാണ് തരൂര്‍ നിവേദനം മുന്നോട്ടു വെയ്ക്കുന്നത്. ഒരു വലിയ വിലയിരുത്തലിന്, ഒരു ചിന്തയ്ക്കുള്ള അവസരമാണ് ശശി തരൂരിനെ പ്രധാനമന്ത്രിയാക്കുക എന്ന സന്ദേശത്തില്‍ ഉള്ളത്.

athirappalli

163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനായി കാടും ഒരു നാടും അതിലെ ജലസ്രോതസ്സുകളും ബലിയര്‍പ്പിക്കാന്‍ കൃത്യവും വിശ്വസനീയവും ആയ ഒരു പഠനവും കൂടാതെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ ദുരന്തം മണക്കണം.

മനസ്സിലും പുരയിലും കുങ്കുമപ്പൂവും പട്ടും നിറച്ചു വച്ചുകൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്ന കാശ്മീരി ഭൂരിപക്ഷം ഈ കൊടിയ ദുരിതത്തിൽ പോലും ശുഭാപ്തിവിശ്വാസത്തെ കളയുന്നില്ല.

ഒരു ഗുണ്ടാക്കേസിലെ പ്രതി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിനുള്ളിൽ ഇരിക്കുമ്പോൾ വെളിയിൽ അയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഏല്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കുകയോ അല്ലേ ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്?

Pages